03:36am 26 August 2026
NEWS
തൃശ്ശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.
21/05/2025  12:13 PM IST
ചെറുകര സണ്ണിലൂക്കോസ്
തൃശ്ശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.

കുന്നംകുളം ചെറുവത്തൂർ സ്വദേശി സുനോജിന്റെ മകൻ അദ്വൈതാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. അവധിക്കാലം പ്രമാണിച്ച് ബന്ധുവീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊത്താണ് പാടത്തേക്ക് കളിക്കാൻ പോയത്. കളിക്കാനായി അവിടെയുണ്ടായിരുന്ന കുളത്തിലേക്ക് ഇറങ്ങിയ അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. അര മണിക്കൂറോളം പ്രയത്ന‌ിച്ച ശേഷമാണ് കുട്ടിയെ കരയ്ക്ക് കയറ്റാൻ സാധിച്ചത്. ഉടൻതന്നെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img